വേദഭാവലയ രാമനാമമതു തേടിടുന്നകുയിലേ...
മണിവീണരാഗരവ വര്‍ണ്ണരാജികളിലാടിടുന്ന മയിലേ...
ഹംസറാണിയവരേന്തിടുന്ന ഹിമനൌകതന്റെ കുളിരില്‍..
കണ്ടുവോ മദനഭസ്മം തീര്‍ത്തൊരാ കണ്ണിലെ പ്രണയബിംബം.
വിശ്വതാളമതു നിന്നു പോയിടും ചഞ്ചലാക്ഷിവിക്ഷേപവും
പ്രണയക്ഷീരവര ധാര ചാര്‍ത്തിടും തുടുത്തമാറിടകണ്‍കളും
സൂര്യകാന്തിയങ്ങേറ്റു മിന്നിടും അരയിലെ നവരത്നവും
കണ്ടുവോ കാലാന്തകത്തപ നാശകം ഭാവജാലവും
ക്ഷീരസാഗര ശയന മാധവ സോദരി ഉമാശങ്കരി
കൈലാസജീവനം ദേവദേവന്റെ വാമഭാഗമായ് ചേര്‍ന്നതും.
കണ്ടുവോ...
മണിവീണരാഗരവ വര്‍ണ്ണരാജികളിലാടിടുന്ന മയിലേ...
വേദഭാവലയ രാമനാമമതു തേടിടുന്നകുയിലേ...
No comments:
Post a Comment