കാവ്യങ്ങളുണരുന്ന കനകച്ചിലങ്കതന്‍
കമനീയ നാദങ്ങള്‍ തേടും മനസ്സിനെ
കാണാതെ പോകുന്ന ക്രൂരമാം കല്ലില്‍
തീര്ത്തിരിക്ക്യുന്നതോ ശില്പസൌന്ദര്യം...?
മൃദംഗതാളങ്ങളില്‍ രാഗലാവണ്യമാം
രമണീയ കാഞ്ചന ജ്വാലയുതിര്ത്തിടും
ലാസ്യഭാവങ്ങള്തന് കാന്തിചേരുന്നൊരു
കനകച്ചിലങ്ക നിന് പാദം മറക്കുമോ..?
തുള്ളിത്തെറിച്ചിടും മണികിലുക്കങ്ങളും
വെള്ളിമേഘസ്വന തിങ്കള്‍ കിനാക്കളും
നടനമാടുന്നൊരീ മണ്ഡപം തന്നിലായ്
ആടാത്തതെന്തുനീ സ്വര്‍ഗ്ഗീയ ശില്പമേ...?
വര്ണ്ണങ്ങളേഴും വിതറുന്ന വീഥികള്‍
നിറദീപനാളങ്ങള്‍ തെളിയുന്ന പാതകള്‍
പാദാംഗുലീസ്പര്ശമേല്ക്കാന് കൊതിക്ക്യുന്നു
എന്നിട്ടുമെന്തിനീ മൌന നൃത്തം സഖേ...?
നിറമാറങ്ങുലയുന്ന നൃത്തപഥങ്ങളും
നീണ്ടകാര്ക്കൂന്തലിന് വൃത്തസഞ്ചാരവും
നവരസ ഭാവവര്ണ്ണാങ്കിത വദനവും
തേടുന്നു മദനനും സൌന്ദര്യശില്പമേ...!
കമനീയ നാദങ്ങള്‍ തേടും മനസ്സിനെ
കാണാതെ പോകുന്ന ക്രൂരമാം കല്ലില്‍
തീര്ത്തിരിക്ക്യുന്നതോ ശില്പസൌന്ദര്യം...?
മൃദംഗതാളങ്ങളില്‍ രാഗലാവണ്യമാം
രമണീയ കാഞ്ചന ജ്വാലയുതിര്ത്തിടും
ലാസ്യഭാവങ്ങള്തന് കാന്തിചേരുന്നൊരു
കനകച്ചിലങ്ക നിന് പാദം മറക്കുമോ..?
തുള്ളിത്തെറിച്ചിടും മണികിലുക്കങ്ങളും
വെള്ളിമേഘസ്വന തിങ്കള്‍ കിനാക്കളും
നടനമാടുന്നൊരീ മണ്ഡപം തന്നിലായ്
ആടാത്തതെന്തുനീ സ്വര്‍ഗ്ഗീയ ശില്പമേ...?
വര്ണ്ണങ്ങളേഴും വിതറുന്ന വീഥികള്‍
നിറദീപനാളങ്ങള്‍ തെളിയുന്ന പാതകള്‍
പാദാംഗുലീസ്പര്ശമേല്ക്കാന് കൊതിക്ക്യുന്നു
എന്നിട്ടുമെന്തിനീ മൌന നൃത്തം സഖേ...?
നിറമാറങ്ങുലയുന്ന നൃത്തപഥങ്ങളും
നീണ്ടകാര്ക്കൂന്തലിന് വൃത്തസഞ്ചാരവും
നവരസ ഭാവവര്ണ്ണാങ്കിത വദനവും
തേടുന്നു മദനനും സൌന്ദര്യശില്പമേ...!
വര്ണ്ണങ്ങളേഴും വിതറുന്ന വീഥികള്‍
ReplyDeleteനിറദീപനാളങ്ങള്‍ തെളിയുന്ന പാതകള്‍
പാദാംഗുലീസ്പര്ശമേല്ക്കാന് കൊതിക്ക്യുന്നു
എന്നിട്ടുമെന്തിനീ മൌന നൃത്തം സഖേ...?
:)
നല്ല താളാത്മകമായ കവിത..ശരിക്കും..ആസ്വദിച്ചു..
ReplyDelete