Tuesday, December 15, 2009

യ ക്ഷി പ്രണയം...!


അന്തരംഗം തുടിക്ക്യുന്നൂ എന്നുകാണും നിന്നെയെന്ന്
എന്നുമെന്നും എന്‍ കിനാവില്‍ വന്നുപോകും ഓമലാളെ
കാറ്റിലാടും കൊന്നപൂവും പാട്ടുമൂളും പൂങ്കുയിലും
കാന്തികാണാന്‍ കാത്തുനില്‍പ്പൂ കാവ്യമൊഴുകും ഇമകള്‍ തേടി.

പൊന്‍പ്രഭാതകിരണമേല്‍ക്കെ ഗാ‍നമോതും തന്ത്രിപോലെ
പൂ നിലാവിന്‍ ചുംബനത്തില്‍ നാണമെഴുതും മേഘമായി
മനസ്സുതന്നില്‍ ചെമ്പകത്തിന്‍ ഗന്ധമേകും പുഷ്പമാകാന്‍
കാത്തിരിപ്പൂ സപ്തരാഗ വീചികള്‍ തന്‍ മണ്ഡപത്തില്‍.

വന്നുപുല്‍കും കാമിനീനിന്‍ കടപ്പല്ലിന്‍ മൂര്‍ച്ഛയുഗ്രം
അഗ്രഭാഗത്താലെടുക്കൂ പിന്‍ കഴുത്തിന്‍ നാഡിയോന്ന്
ദാഹശമന ദാന രക്തം വലിച്ചൂറ്റികുടിക്ക്യുമ്പോള്‍
പിടക്ക്യുമിവന്‍ പ്രേമത്തിന്‍ മൂര്‍ത്തമാം മൂര്‍ച്ഛയില്‍...!

3 comments:

  1. യക്ഷിയോടുള്ള പ്രണയം വളരെ വ്യത്യസ്തമായിരിക്കുന്നു..ശ്യാം..ആശംസകള്‍..

    ReplyDelete
  2. കാമിനിയാം യക്ഷി 'ദാഹശമന ദാന രക്തം
    വലിച്ചൂറ്റി കുടിക്കുമ്പോള് പ്രേമത്തിന്റെ മൂര്ത്തമാം
    മൂര്ച്ചയില് പിടയ്ക്കുന്ന' കാമുകന് .....
    മനോഹര സങ്കല്പം !!!
    ആശംസകളും അഭിനന്ദനങ്ങളും ...
    -ഗീതാരവിശങ്കരം-

    ReplyDelete