പന്ത്രണ്ടാനകളലറിക്കൊണ്ട-
ങ്ങുറഞ്ഞുതുള്ളുന്നതിന്റെ നടുവില്‍
പാട്ടും പാടിമലര്‍ന്നുകിടപ്പൂ
വിധിയറിയാത്തൊരു കുഞ്ഞന്‍ പൂച്ച..!
എങ്ങോട്ടോടും..?ചുറ്റിലുമാന-
ക്കാലുകളന്തക നൃത്തത്തില്‍..
ഇടക്ക്യുപൊടിയെവലിച്ചു മാറ്റി
കടന്നുപോകും തുമ്പിക്കൈ...!
അടിച്ചുകൊണ്ടാല്‍ തെറിച്ചു-
ചെന്നിട്ടടുത്ത കാലില്‍ പതിച്ചിടും
നിലത്തുമുത്തി കഴുത്തുളുക്കി
തെറിച്ചുപിന്നേം പറന്നിടും..
കുത്തും കൊമ്പിന്‍ തുമ്പില്‍പ്പെട്ടാല്‍
ചെന്നീടും പാതാളത്തില്‍
പള്ളകള്‍കീറി പതയും വന്ന്
പാതിമരിച്ചുകിടന്നീടും
തമ്മില്‍ഭേദം പാട്ടും പാടി
മലര്‍ന്നു മണ്ണില്‍ കിടപ്പല്ലേ...?
എങ്ങാനും ഒരു ഭാഗ്യക്കീറാല്‍
ഒറ്റച്ചവിട്ടില്‍ തീര്‍ന്നീടും..!
ങ്ങുറഞ്ഞുതുള്ളുന്നതിന്റെ നടുവില്‍
പാട്ടും പാടിമലര്‍ന്നുകിടപ്പൂ
വിധിയറിയാത്തൊരു കുഞ്ഞന്‍ പൂച്ച..!
എങ്ങോട്ടോടും..?ചുറ്റിലുമാന-
ക്കാലുകളന്തക നൃത്തത്തില്‍..
ഇടക്ക്യുപൊടിയെവലിച്ചു മാറ്റി
കടന്നുപോകും തുമ്പിക്കൈ...!
അടിച്ചുകൊണ്ടാല്‍ തെറിച്ചു-
ചെന്നിട്ടടുത്ത കാലില്‍ പതിച്ചിടും
നിലത്തുമുത്തി കഴുത്തുളുക്കി
തെറിച്ചുപിന്നേം പറന്നിടും..
കുത്തും കൊമ്പിന്‍ തുമ്പില്‍പ്പെട്ടാല്‍
ചെന്നീടും പാതാളത്തില്‍
പള്ളകള്‍കീറി പതയും വന്ന്
പാതിമരിച്ചുകിടന്നീടും
തമ്മില്‍ഭേദം പാട്ടും പാടി
മലര്‍ന്നു മണ്ണില്‍ കിടപ്പല്ലേ...?
എങ്ങാനും ഒരു ഭാഗ്യക്കീറാല്‍
ഒറ്റച്ചവിട്ടില്‍ തീര്‍ന്നീടും..!
കുഞ്ഞന്‍ പൂച്ചയെ രക്ഷപ്പെടുത്തിക്കൂടേ..
ReplyDeleteകുഞ്ഞന്‍ പൂച്ചക്ക് ജീവിതവും മരണവും പുല്ലാ “ആശാനെ“. ..ഹി ഹി
ReplyDelete