വാക്കാമിരുതലവാളിനാല്‍ പ്രകൃതിതന്‍
തീക്കുണ്ഡമദ്ധ്യത്തിലങ്കം കുറിച്ചവന്‍
അന്തരാളങ്ങളില്‍ കൈയ്യിട്ടു ഭൂമിതന്‍
ചുടുജീവരക്തം വലിച്ചങ്ങെടുത്തവന്‍
ജ്വാലയെവെട്ടിപ്പകുത്തങ്ങു മാര്‍ത്താണ്ഡ
മണ്ഡലം ചുറ്റീട്ടലറിക്കുതിപ്പവന്‍
വാനം പകുത്തവന്‍ വിണ്ണില്‍ ലയിച്ചവന്‍
വിസ്മയക്കാഴ്ചകളൊക്കെ പടച്ചവന്‍
പാതാളഫലകങ്ങള്‍ കൂട്ടിയടിപ്പിച്ച്
മേഘം നനക്ക്യും തിരയൊന്നുതീര്‍ത്തവന്‍
കൊടുങ്കാറ്റിന്നിണചേരും പേമാരിയായവന്‍
ദിഗന്തം നടുക്കിടും വിദ്യുത്പ്രവാഹന്‍
ധരണിതന്‍ മാറില്‍ പിടിച്ചങ്ങുടച്ചൊ-
രായിരം ജന്മങ്ങള്‍ തീര്‍ത്തങ്ങെടുപ്പവന്‍
ശ്വാസം കൊടുപ്പവന്‍ അതിനെയെടുപ്പവന്‍
വിധിയെ കരാളമാം കൈകളില്‍ കോര്‍ത്തവന്‍
ശൈവകണ്ഠത്തിലെ കാളസര്‍പ്പം ഇവന്‍
ശക്തിതന്നുജ്ജ്വല കാമരൂപം കാലം .
തീക്കുണ്ഡമദ്ധ്യത്തിലങ്കം കുറിച്ചവന്‍
അന്തരാളങ്ങളില്‍ കൈയ്യിട്ടു ഭൂമിതന്‍
ചുടുജീവരക്തം വലിച്ചങ്ങെടുത്തവന്‍
ജ്വാലയെവെട്ടിപ്പകുത്തങ്ങു മാര്‍ത്താണ്ഡ
മണ്ഡലം ചുറ്റീട്ടലറിക്കുതിപ്പവന്‍
വാനം പകുത്തവന്‍ വിണ്ണില്‍ ലയിച്ചവന്‍
വിസ്മയക്കാഴ്ചകളൊക്കെ പടച്ചവന്‍
പാതാളഫലകങ്ങള്‍ കൂട്ടിയടിപ്പിച്ച്
മേഘം നനക്ക്യും തിരയൊന്നുതീര്‍ത്തവന്‍
കൊടുങ്കാറ്റിന്നിണചേരും പേമാരിയായവന്‍
ദിഗന്തം നടുക്കിടും വിദ്യുത്പ്രവാഹന്‍
ധരണിതന്‍ മാറില്‍ പിടിച്ചങ്ങുടച്ചൊ-
രായിരം ജന്മങ്ങള്‍ തീര്‍ത്തങ്ങെടുപ്പവന്‍
ശ്വാസം കൊടുപ്പവന്‍ അതിനെയെടുപ്പവന്‍
വിധിയെ കരാളമാം കൈകളില്‍ കോര്‍ത്തവന്‍
ശൈവകണ്ഠത്തിലെ കാളസര്‍പ്പം ഇവന്‍
ശക്തിതന്നുജ്ജ്വല കാമരൂപം കാലം .
No comments:
Post a Comment