അതുകണ്ടിതുകണ്ടാകെ വലഞ്ഞു
നെറ്റിതുദൈവമേ പറ്റിച്ചല്ലോ...!
തലയങ്ങിട്ടത് അത്യന്തത്തിന്
അത്യന്തം ഗുരുതരമാം ലോകം
കിട്ടുമ്മനമതിലോര്ത്താലെന്തും
ഉന്നം നോക്കി കുത്തുകൊടുത്താല്‍
ദൂരശ്രവണി കണ്ണന് ക്യാമറ
കലികാലത്തിന് വൈഭവമേ..
പെണ്ണിനു പെണ്ണ് പല പല ലീലകള്‍
പാരില്‍ പാട്ടിന് പാലാഴി
പണ്ടേകാണാനോടിനടന്ന
പല പല പടനിരവേറൊന്ന്
ചിന്തകള്‍ നോക്കിയിരിപ്പിതൊരു ജനമിതില്‍
നാളത്തെ മറുപടികള്‍ക്കായ്
വിവരം വേണോ വരമതുവേണോ...?
എല്ലാം ‘വല‘യില്‍ സുസ്സുലഭം.
ഒരുചങ്ങാതി ഓണ്‍ലൈനായ്
അച്ഛനുമമ്മക്ക്യോഡര് കൊടുത്തു....!!