കാത്തിരിക്ക്യുന്നു ഞാന്‍ കാലങ്ങളായിനിന്‍
കമനീയമാം കാവ്യചാരുതയിലൊഴുകാന്‍
കാണുന്നു കനവിന്റെ കവിതകള്‍ വിരിയുന്ന
കാമിനീ നിന്നുടെ കടമിഴിക്കോണുകള്‍...
സ്വപ്നചിത്രങ്ങളില്‍ പ്രേമഭാവങ്ങള്‍ തന്‍
സിന്ദൂരവര്‍ണ്ണങ്ങള്‍ നീ നിറച്ചു
നിന്റെമൈലാഞ്ചികരയിട്ടകൈകളില്‍
അക്ഷരഗംഗാപ്രവാഹങ്ങള്‍ തേടിഞാന്‍
ആദ്യാക്ഷരങ്ങള്‍ തന്‍ ആനന്ദനൃത്തത്തില്‍
അനുപമേ നിന്നകകാന്തിഞാന്‍ കണ്ടു...
ആയിതള്‍ചുണ്ടിലും നനുകവിള്‍തടത്തിലും
കണ്ടുഞാനായിരം ഭാവങ്ങളലകളായ്
ആശയനൂലിഴ പൊട്ടുമ്പോളൊഴുകുന്ന
കണ്ണീരിനക്ഷരകണങ്ങളും കണ്ടുഞാന്‍
പുഞ്ചിരി രാഗത്തിനോടൊത്തു ചിതറിടും
ശ്രുംഗാരലോലമാം പദങ്ങളും കണ്ടുഞാന്‍
കണ്ടുഞാനായിരം കാതങ്ങള്‍ താണ്ടിനീ
ഏതോപദത്തിനായ് തപത്തിനു പോയതും
താളംവിളക്കുവാന്‍ ചൂളം വിളിക്ക്യുന്ന
ഓലക്കുരുവിയെ ഓരത്തുവച്ചതും
കാണുന്നുഞാന്‍ സഖീ തേന്‍ വണ്ടുമൂളുന്ന
നേരത്തു ശ്രുതിചേര്‍ത്തു പാടിനോക്കുന്നതും
പാടവരമ്പിലൂടോടുമ്പോള്‍ നിറകതിര്‍
വരിയില്‍ നിന്നൊരുവരി നീയുതിര്‍ത്തുന്നതും
സുഖരസസംഗീത ധാരയായ് മാറിടും
സുന്ദരസങ്കല്പപുഷ്പങ്ങള്‍ കോര്‍ത്തൊരാ
കാവ്യമാല്യം നീയെന്നിലണിയുന്നതും
നീയാകുമക്ഷരത്തില്‍ ഞാന്‍ ലയിപ്പതും.
കമനീയമാം കാവ്യചാരുതയിലൊഴുകാന്‍
കാണുന്നു കനവിന്റെ കവിതകള്‍ വിരിയുന്ന
കാമിനീ നിന്നുടെ കടമിഴിക്കോണുകള്‍...
സ്വപ്നചിത്രങ്ങളില്‍ പ്രേമഭാവങ്ങള്‍ തന്‍
സിന്ദൂരവര്‍ണ്ണങ്ങള്‍ നീ നിറച്ചു
നിന്റെമൈലാഞ്ചികരയിട്ടകൈകളില്‍
അക്ഷരഗംഗാപ്രവാഹങ്ങള്‍ തേടിഞാന്‍
ആദ്യാക്ഷരങ്ങള്‍ തന്‍ ആനന്ദനൃത്തത്തില്‍
അനുപമേ നിന്നകകാന്തിഞാന്‍ കണ്ടു...
ആയിതള്‍ചുണ്ടിലും നനുകവിള്‍തടത്തിലും
കണ്ടുഞാനായിരം ഭാവങ്ങളലകളായ്
ആശയനൂലിഴ പൊട്ടുമ്പോളൊഴുകുന്ന
കണ്ണീരിനക്ഷരകണങ്ങളും കണ്ടുഞാന്‍
പുഞ്ചിരി രാഗത്തിനോടൊത്തു ചിതറിടും
ശ്രുംഗാരലോലമാം പദങ്ങളും കണ്ടുഞാന്‍
കണ്ടുഞാനായിരം കാതങ്ങള്‍ താണ്ടിനീ
ഏതോപദത്തിനായ് തപത്തിനു പോയതും
താളംവിളക്കുവാന്‍ ചൂളം വിളിക്ക്യുന്ന
ഓലക്കുരുവിയെ ഓരത്തുവച്ചതും
കാണുന്നുഞാന്‍ സഖീ തേന്‍ വണ്ടുമൂളുന്ന
നേരത്തു ശ്രുതിചേര്‍ത്തു പാടിനോക്കുന്നതും
പാടവരമ്പിലൂടോടുമ്പോള്‍ നിറകതിര്‍
വരിയില്‍ നിന്നൊരുവരി നീയുതിര്‍ത്തുന്നതും
സുഖരസസംഗീത ധാരയായ് മാറിടും
സുന്ദരസങ്കല്പപുഷ്പങ്ങള്‍ കോര്‍ത്തൊരാ
കാവ്യമാല്യം നീയെന്നിലണിയുന്നതും
നീയാകുമക്ഷരത്തില്‍ ഞാന്‍ ലയിപ്പതും.
നല്ല കവിത എങ്കിലും പാട് പെട്ടു അര്‍ഥം മനസിലാക്കുവാന്‍. ആശംസകള്‍
ReplyDelete