ഇനിയും വരും രാത്രികള്‍ പകലിനെ തേടി...
പണ്ടേ കൊതിച്ചൊരാ പ്രിയനെ തേടി..
ഇന്നും പിടിതരാതൊഴിഞ്ഞങ്ങു പോയൊരാ
പ്രാണന്റെ നാഥനാം പകലിനെ തേടി...
പ്രിയന്റെ ചൂടിന്‍ പരിഹാരമായവള്‍
അമ്പിളികുളിരുമായ് വീണ്ടും വരും
കൂന്തലില്‍ താരക പൂക്കളോടെ
നിലാ നീല ഭസ്മക്കുറികളോടെ...
മെല്ലെ മനസ്സിനെ ഉണര്‍ത്തുന്ന പകലിന്റെ
കാമിനി നിദ്രയെ ചേര്‍ക്കുന്ന മോഹിനി...
പുലരിയില്‍ കിളികുല സ്വരങ്ങള്‍ വിളിച്ചാലും
ഒരുമാത്രനില്‍ക്കാതെ പോയിടും രാത്രി...
എങ്കിലും സന്ധ്യേ എന്തേ നീ ഇന്നും
ചൊന്നില്ല പകലിനോടിവളുടെ പ്രേമം...?
അതോ..ഇവളറിയാതെ നീ ഇടവേള നേരത്ത്
തീര്‍ന്നുവോ പകലിനു തോഴിയായി..?!
പണ്ടേ കൊതിച്ചൊരാ പ്രിയനെ തേടി..
ഇന്നും പിടിതരാതൊഴിഞ്ഞങ്ങു പോയൊരാ
പ്രാണന്റെ നാഥനാം പകലിനെ തേടി...
പ്രിയന്റെ ചൂടിന്‍ പരിഹാരമായവള്‍
അമ്പിളികുളിരുമായ് വീണ്ടും വരും
കൂന്തലില്‍ താരക പൂക്കളോടെ
നിലാ നീല ഭസ്മക്കുറികളോടെ...
മെല്ലെ മനസ്സിനെ ഉണര്‍ത്തുന്ന പകലിന്റെ
കാമിനി നിദ്രയെ ചേര്‍ക്കുന്ന മോഹിനി...
പുലരിയില്‍ കിളികുല സ്വരങ്ങള്‍ വിളിച്ചാലും
ഒരുമാത്രനില്‍ക്കാതെ പോയിടും രാത്രി...
എങ്കിലും സന്ധ്യേ എന്തേ നീ ഇന്നും
ചൊന്നില്ല പകലിനോടിവളുടെ പ്രേമം...?
അതോ..ഇവളറിയാതെ നീ ഇടവേള നേരത്ത്
തീര്‍ന്നുവോ പകലിനു തോഴിയായി..?!
No comments:
Post a Comment