Thursday, February 18, 2010

ബാല്യകാല സഖി.


കട്ടും കൈയ്യിട്ടെടുത്തും കടല
പ്പരിപ്പു ഞാന്‍ കൊണ്ടന്നു തന്നതല്ലേ സഖീ....
എന്നിട്ടുമെന്തിന്നു കരിങ്കൂവളമിഴി
കൂര്‍പ്പിച്ചു നീയെന്നെ നോക്കിടുന്നൂ....

അരയാല്‍ ചുവട്ടിലെ പെട്ടികടയിലെ
ആടികളിക്കുന്ന പാവക്കുരങ്ങനും
അമ്മയറിയാതെ പപ്പടവടയൊന്നും
നിനക്കായ് ഞാന്‍ കൊണ്ടു തന്നതല്ലേ...?

കപ്പലണ്ടി ചെക്കന്റെ നോട്ടത്തില്‍
നിന്നും ഞാന്‍ നിന്നെരക്ഷിച്ചതല്ലേ...
എന്നിട്ടുമെന്തിനു കാവടിപൂരത്തി
ന്നിടയിലൂടെന്നെ നീ തുറിച്ചുനോക്കീ...?

ചെണ്ടമേളത്തിനോടൊത്തങ്ങു തുള്ളീതും
ആനയെതൊട്ടത്തും നിനക്കു വേണ്ടി
ഏടത്തിചെവിയില്‍ പിടിച്ചു തിരിച്ചപ്പോള്‍
നുണകള്‍ പറഞ്ഞതും നിനക്കു വേണ്ടി

ആരോടും പറയല്ലേ ആരോടും പെണ്ണേ
ആദ്യമായ് തന്നൊരാ ചെറുചുംബനം......

2 comments:

  1. "മച്ചിലിരുന്നന്നു പല്ലി ചിലച്ചതും
    പേടിച്ചരണ്ടതും നീ മറന്നോ ?"

    ലളിതം ..സൌമ്യം ...ദീപ്തം .

    ReplyDelete
  2. ഹ ഹ ഹ അതെന്നെ കഥയില്ലാ‍ത്ത.....

    നന്ദിട്ടൊ..

    ReplyDelete