Monday, May 18, 2009

മുറപ്പെണ്ണ്.....



ഉണ്ടായിരുന്നെങ്കിലോര്‍മ്മകള്‍ മേയ്യുന്ന
തീരത്തു കൂട്ടിനായൊരുമുറപ്പെണ്ണ്..
ഉണ്ടായിരുന്നെങ്കില്‍ ബാല്യകാലത്തിന്റെ
നൊമ്പരം പങ്കിട്ടെടുക്കുന്ന കണ്ണ്...

കണ്ണോടുകണ്ണിമയനങ്ങാതെനോക്കവെ
പ്രാണന്‍ പിടക്ക്യുന്നൊരനുരാഗനോവ്
കരളന്നു തേടിയൊരു തിങ്കള്‍ നിലാവ്
അണിയുന്നു കൃഷ്ണതുളസിതന്‍ കതിര്

കാവില്‍ കൊളുത്തിയൊരു ദീപലാസ്യങ്ങളായ്
ലയനതാളങ്ങളില്‍ ഭാവരാഗങ്ങളായ്
രാവിന്‍ മുത്തശ്ശി കഥകേട്ടുറങ്ങാന്‍
ഉണ്ടായിരുന്നെങ്കിലൊരുമുറപ്പെണ്ണു

കതിരവന്‍ തന്നുടെ പ്രഭാതകിരണങ്ങളില്‍
മുങ്ങുക്കുളിച്ചുവരുന്നോരു പെണ്ണ്
പെണ്ണ്...പ്രകൃതി തന്‍ പരിഭവം തീര്‍ത്തിടും
ഭാവജാലങ്ങള്‍തന്‍ മൂര്‍ത്തരൂപം

തറവാട്ടുമുറ്റത്തെന്‍ കുങ്കുമപറനിറ-
ക്ക്യൊപ്പമൊരുനെയ് വിളക്കേന്തിവന്നീടുവാന്‍
എന്തേതന്നില്ല ഈശനീജന്മം
ഈറനുടുത്തുവരും ഒരുമുറപ്പെണ്ണ്.....

2 comments:

  1. താനാളു കൊള്ളാമല്ലോടോ....
    ഉഷാറായി...

    ReplyDelete
  2. യ്യൊ ഒരു അഴകിയ രാവണന്‍ വന്നിരിക്കുണു.. ഉള്ളിലിരിപ്പു കൊള്ളാം... മുറപ്പെണ്ണീണ്റ്റെ പിന്നാലെ നടന്നാലെ അമ്മാവന്‍ തല്ലി കാലോടിക്കുംഅതോണ്ട്‌ മോന്‌ മുറപ്പെണ്ണ്‍ ഇല്ലെങ്കിലും സങ്കടപ്പെടണ്ടാ ട്ടൊ.... !!!

    ReplyDelete