Tuesday, May 26, 2009

കവിത...!!


കനവോ കവിത... കരളോ കവിത...?
കാറ്റിനു കളിയാം കിന്നാരമോ...?
കാലം കാണും കണ്ണിന്നു കണ്ണാം
കന്മദമുണരും മനമോ കവിത...?

സങ്കല്പത്തിന്‍ പല പല വര്‍ണ്ണം
രാഗം തീര്‍ക്കും നൂലില്‍ കോര്‍ക്കും
സുന്ദര ഗന്ധം നുകരാനെത്തും
വണ്ടിനു തേനായ് മാറും കവിത

ഹൃദയം തന്നുടെ ഗീതം കവിത
കാ‍മിനിമാരുടെ മോഹം കവിത
ദുഃഖങ്ങള്‍ തന്‍ ഗാനം കവിത
മൌനം തന്നുടെ ലയനം കവിത

മതിതന്‍ മയൂര നടനം കവിത
മേദിനിതന്നുടെ നാദം കവിത
വാക്കുകള്‍ പെയ്യും മേഘം കവിത
വികാരവര്‍ണ്ണനാ ഭാവം കവിത....!!

1 comment:

  1. നേരം പോക്കാനായൊരു കവിത
    പാടിനടക്കനായൊരു കവിത
    പാടിമദിച്ചു നടന്നാ മതിയൊ
    കവിതയൊരായുധമാകെണ്ടേ ചേട്ടാ.... ഹ ഹ ഹ

    ReplyDelete