ഞാന്‍ എന്ന പ്രഹേളിക തേടി ഞാന്‍
നാളുകളേറെയായ് അലയുന്നുവെന്നില്
എന്നന്തരംഗത്തിലുണരുന്നൊരലയായി
ഉത്തരം തേടുന്ന ഞാനെന്ന ചോദ്യം..!
കണ്ണാണോ ഞാന്‍ , അല്ല കണ്ണെന്റെയല്ലേ...
കയ്യാണോ ഞാന്‍ , അല്ല കയ്യ്യെന്റെയല്ലേ..
ആകുന്നുവോ പ്രാണനാം വായുഞാന്
ആവില്ല അതുവന്നു പോവതല്ലേ..?
പഞ്ചപ്രകാരമാം ഭൂത പ്രകൃതിയോ
പഞ്ചീകരണഫല സ്ഥൂല ദേഹമോ
ദേഹനിയന്താവാം ബുദ്ധിചൈതന്യമോ
അതിനൊക്കെയാധാരമാം ശുദ്ധബോധമോ...
ലോകത്തിലുണ്ടു ഞാന്‍ സ്വപ്നത്തിലുണ്ടു ഞാന്‍
അറിയുന്നു ഗാഢമാം നിദ്രാസുഖത്തെയും
അറിവിന് കണങ്ങളെ രേഖപ്പെടുത്തുന്ന
നാലാമനാം നിത്യ സാക്ഷിയോ ഞാന്‍..?
നന്നായിരിക്കുന്നു.ശ്യാം..പലപ്പോഴും.നാം നമ്മോടു തന്നെ ചോദിക്കുന്ന ചോദ്യം..അല്ലെ..??വരികള്‍ക്ക് വല്ലാത്തൊരു മാസ്മരികത..ഉണ്ട്..കേട്ടോ..ആശംസകള്‍...........
ReplyDelete