ആഷാഢ പൌര്‍ണ്ണമി നാളിലിന്നോമലേ
ആയിരം ദീപങ്ങള്‍ ഞാന്‍ തെളിക്ക്യാം
അതിലൊരനുരാഗ നാളമായ് നീ സഖീ
എന്‍ മുന്നിലാടിക്കളിക്ക്യയില്ലേ...
തളിരിളംകാറ്റിലങ്ങാടകള്‍ വീശി നീ-
യൊരുമോഹിനീ ഭാവമാടിടുമ്പോള്‍
നിന്റെ മന്ദസ്മിത പ്രഭയിലീനാളങ്ങ-
-ളാകവെ നാണിച്ചു പോവതില്ലേ.
മാനത്തു തിങ്കള്‍ മുഖം മറച്ചീടുമ്പോള്‍
നിന്‍ മുഖമെന്നിലായ് ചേര്‍ക്കുകില്ലേ തളിര്‍-
ശൃംഗാരരാഗങ്ങളാലിന്നു നീയെന്നില്‍
കുളിര്‍മഴയായൊന്നു പെയ്യുകില്ലേ..
നീലവര്‍ണ്ണാഭമാം പൂര്‍ണ്ണനിലാവില്‍ നീ
സ്വര്‍ണ്ണവര്‍ണ്ണത്തിരയായിടുമ്പോള്‍
നിത്യവും പ്രേമ സങ്കല്‍പ്പങ്ങളോടൊത്ത്
ആനന്ദനര്‍ത്തകനായിടും ഞാന്‍...!
ആയിരം ദീപങ്ങള്‍ ഞാന്‍ തെളിക്ക്യാം
അതിലൊരനുരാഗ നാളമായ് നീ സഖീ
എന്‍ മുന്നിലാടിക്കളിക്ക്യയില്ലേ...
തളിരിളംകാറ്റിലങ്ങാടകള്‍ വീശി നീ-
യൊരുമോഹിനീ ഭാവമാടിടുമ്പോള്‍
നിന്റെ മന്ദസ്മിത പ്രഭയിലീനാളങ്ങ-
-ളാകവെ നാണിച്ചു പോവതില്ലേ.
മാനത്തു തിങ്കള്‍ മുഖം മറച്ചീടുമ്പോള്‍
നിന്‍ മുഖമെന്നിലായ് ചേര്‍ക്കുകില്ലേ തളിര്‍-
ശൃംഗാരരാഗങ്ങളാലിന്നു നീയെന്നില്‍
കുളിര്‍മഴയായൊന്നു പെയ്യുകില്ലേ..
നീലവര്‍ണ്ണാഭമാം പൂര്‍ണ്ണനിലാവില്‍ നീ
സ്വര്‍ണ്ണവര്‍ണ്ണത്തിരയായിടുമ്പോള്‍
നിത്യവും പ്രേമ സങ്കല്‍പ്പങ്ങളോടൊത്ത്
ആനന്ദനര്‍ത്തകനായിടും ഞാന്‍...!
No comments:
Post a Comment