Saturday, April 18, 2009

ഗോപികക്ക്യു.....

പ്രക്രുതിതന്‍ സൌന്ദര്യ ഭാവം രചിക്ക്യുവാന്‍
ഈശ്വരന്‍ തന്നൊരു തൂലികയാം മനം
എന്തിനായ് ഗോപികേ നഷ്ട്സ്വപ്നങ്ങള്‍ തന്
ദുഃഖങ്ങള്‍ കൊണ്ടു നീ പോറിച്ചിടുന്നു...??

പെണ്ണിനെ ഭോഗത്തിന്‍ വസ്തുവായ് കാണ്ണുന്ന
ആണ്ണുങ്ങള്‍ ലോകത്തില്‍ ഉണ്ടെന്നു കാണ്ണുമ്പോള്
സ്ത്റ്യ്ണഭാവത്തിനെ ദേവതാരൂപമായ്
എണ്ണുന്ന മര്ത്ത്യരെ കാണാതെ പോകയൊ..??
കരിക്കട്ടകളെ കുറിച്ചെഴുതും നിന്‍ നാരായം
തങ്കകുടങ്ങളില്‍ തട്ടാതെ പോകയൊ...??!

വിഷാദ പൊയ്മുഖമൂടി അഴിച്ചങ്ങു
സന്തോഷ താഴ്വര തേടി വരികനീ..
നിന്‍ തൂലികത്തുമ്പാല്‍ കൊരുക്കാന്
സൌന്ദര്യ വല്ലരി പൂത്തിരിക്ക്യുന്നിതാ..!

ദുഃഖ സ്വപ്നങ്ങളെ പകര്ത്തും വിരലുകള്
സൌന്ദര്യചിത്രം രചിക്ക്യുന്നതു കാണാന്
കൌതുകത്തോടെ ഞാന്‍ കാത്തിരിപ്പൂ
അതിനായ് എന്‍ ഹ്രുദയ ഭാവുകങ്ങള്.... .....

*************************************

No comments:

Post a Comment