Saturday, April 18, 2009

'എന്‍ ജീവിത'ത്തിന്‍ 'സന്തോഷ'

'എന്‍ ജീവിത'ത്തിന്‍ 'സന്തോഷ'മൊക്കവെ
എണ്ണിവക്ക്യാനൊരു കൂടുകിട്ടി.
വേദ ശ്രുതിയതിന്‍ നടത്തിപ്പുകാരി..
വേദങ്ങളെല്ലാം അവള്ക്കു ഹ്രുദ്യം .!

ദീപ്തമാം സ്മരണതന്‍ ദീപം കൊളുത്തുന്നു
ദീപത്തിന്‍ പേരുള്ള കൂട്ടുകാരി...
ആഘോഷ നഗരത്തില്‍ പാറിപ്പറക്കുന്ന
ആരെന്നറിയാത്ത പാട്ടുകാരി...!!

വാക്കുകളാം വര്ണ്ണ ത്തുള്ളികള്‍ പെയ്യുന്ന
വര്ഷ് മേഘത്തിന്റെ നിസ്വനം പോല്...
ഗോപാല ഹ്രുദയ തന്ത്റികല്‍ മീട്ടുന്ന
ഗോപികാ ഗീതം ഇതിന്‍ വസന്തം ...!

ശബരി ഗിരീശന്റെ പേരിലൊരു വങ്കന്
ശക്തമാം വാക്കുകള്‍ ചൊല്ലുന്ന കൊമ്ബന്..
ഗ്രാമീണ ഭം ഗികല്‍ ചാലിച്ചെടുക്കുന്ന
ഗീതങ്ങള്‍ ഇതിനുള്ളില്‍ പാടിടുന്നു..

വെട്ടിക്കാട്ടു ഗോപി എന്നൊരാശാന്
വെട്ടിപ്പിളര്ക്കുന്ന ചിന്ത തന്‍ ശക്തിയാം
വാളാല്‍ അരിഞ്ഞങ്ങെടുത്തിട്ടു വാക്കിനെ
ചെം താരകം ചേര്ത്തു ഇവിടെ പതിക്ക്യുന്നു.

മുത്ത്ശ്ശി കഥകള്‍ തന്‍ മുത്തുചിതറിടും
മുന്നാഴി കവിത തന്‍ മ്രുദുല സ്പര്ശത്താല്
മാല്യങ്ങളിവിടെ തൂക്കുന്നൊരാമി യൊ..
ഈ ചെറു കൂടാര കാവല്ക്കാരി...?....

ലോകങ്ങളെ തമ്മില്‍ പരസ്പരം കോര്ക്കുന്ന
ലീലകളുള്ളൊരീ വലയില്‍
കൂട്ടുകൂടാനൊരു കൂടാരം ​കെട്ടിയ
കൂട്ടരെ, നിങ്ങള്ക്കെന്റെ നന്ദി.

ഓര്മ്മകള്‍ തീര്ക്കുന്ന നൌകയിലേറി
ഓണപ്പൂങ്കാറ്റിനോടൊത്തു പോകാം ..
ഒരിക്ക്യല്‍ നമുക്കങ്ങു ഓര്മ്മിച്ചെടുക്കുവാന്..
ഒത്തിരി മുത്തുകള്‍ വാരിവക്ക്യാം ..

**************************************

No comments:

Post a Comment