Saturday, April 18, 2009

ഹരിശ്രീ' എന്ന കമ്മ്യൂണിറ്റിക്ക്യു വേണ്ടി....


ഹരിശ്രീ'യില്‍ തുടങ്ങുന്ന അക്ഷര കൂട്ടങല്‍ ..
ആത്മാവിന്‍ പൊന്ന് കിര്ണങ്ങള്ല്ലേ...
ആദിയും അന്തവും ആനന്ദരൂപവും ...
ഹരിനാമ വര്ണ്ണ്ന തന്നെയല്ലേ...?

ഓര്മ്മ തന്‍ കൂട്ടിലെ വീട്ടിലെ കൂട്ടരെ..
ഓര്മ്മകള്‍ തേടി നമുക്കു പോകാം ..
ഓമന മേഘങ്ങളോടി കളിക്ക്യുന്ന..
ഓരിളം കുന്നിന്റെ താഴ്വരയില്...

തങ്കചിലമ്ബിട്ട താളമേളങ്ങളും ..
തിങ്കള്‍ നിലാവില്‍ കുളിക്ക്യുന്ന തുമ്ബിയും .
തിങ്കല്‍ കലയുടെ സോദരി ഗം ​ഗയും ..
താമ്ബൂലമുണ്ണുവാന്‍ ചേരുന്ന പൊയ്കയും .

പൊയ്കതന്‍ തീരത്തെ പേരാലിന്‍ തളിരിലായ്..
പെയ്തിറങ്ങാന്‍ വിതുമ്ബും മഴത്തുള്ളിയും
ആച്ചെറു തുള്ളിയെ തഴുകി തലോടുന്ന
ഈച്ചെറു പൂങ്കാറ്റിനോടൊത്തു ചേരാം .
നമുക്കോര്മ്മകള്‍ മേയുന്ന സ്വര്ഗ്ഗ രാജ്യത്തിന്റെ..
വാതില്‍ പഴുതിലൂടങ്ങകത്തു കേറാം .
ഓര്മകള്‍ ഓരോന്നായ് വാരിയെടുത്തുവ-
ന്നീ വീട്ടിലായ് കൂട്ടിവച്ചെണ്ണി നോക്കാം ..

No comments:

Post a Comment